ഓച്ചിറ: വയനകം ചെമ്പകശേരിൽ കെ.ആർ. ഗോപൻ (60, സി.എം.പി സംസ്ഥാനകമ്മിറ്റിയംഗം) നിര്യാതനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീസ് കമ്മിറ്റിയംഗം, സി.പി.എം മുൻ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.എെ മുൻ ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പി. പ്രതിഭ (ബോയ്സ്.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി). മക്കൾ: കാവ്യ ഗോപൻ, ധനുഷ്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.