ചേർത്തല: മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ വലിയതോപ്പിൽ(മാക്കി കോളനി) മാധവൻ(മണി–73) നിര്യാതനായി. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു . സംസ്‌കാരം ഇന്ന് രാവിലെ 11ന് മായിത്തറ കൊല്ലേരിവെളി വീട്ടുവളപ്പിൽ. രാവിലെ ഒമ്പതുവരെ മാരാരിക്കുളത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: സുമതി. മക്കൾ: ബിന്ദു, വിമല. അമ്മ ദേവകി തിങ്കളാഴ്ചയാണ് മരിച്ചത്.
സഹോദരങ്ങൾ: തങ്കമ്മ, പരേതനായ രമണൻ, ശാന്ത, കെ അശോകൻ(സി.പി.എം എക്‌സ്‌റേ ലോക്കൽ കമ്മിറ്റിയംഗം, ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരൻ), സി കെ മുരളി, ഡി സുമ, ഡി ഗീത, ഡി ഉഷ.