ആലപ്പുഴ : ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ടോയ്‌ലറ്റ് നവീകരിച്ചു നൽകി. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ വിൻസ് പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങൾ തുറക്കുന്നതോടെ വിവിധ ശുചീകരണ പരിപാടികളും ശുചിത്വ ബോധവത്കരണവും സംഘടിപ്പിക്കാനും ക്ലബ് തീരുമാനിച്ചു. ക്ലബ് പ്രസിഡന്റ് റോജസ് ജോസ് അദ്ധ്യക്ഷത വഹിച്ചു.റോട്ടറി
അസിസ്റ്റന്റ് ഗവർണർ ജോർജ് തോമസ്, മുനിസിപ്പൽ കൗൺസിലർ പി. റഹിയാനത്ത്,
അഡ്വ.പ്രദീപ് കൂട്ടാല, ഗോപകുമാർ ഉണ്ണിത്താൻ, രാജീവ് വാര്യർ , കേണൽ സി. വിജയകുമാർ, കെ. എൽ. മാത്യു, ഫിലിപ്പോസ് തത്തംപള്ളി , ലോബി വിദ്യാധരൻ എന്നിവർ സംസാരിച്ചു.