ആലപ്പുഴ: ഉത്തർ പ്രദേശിൽ സമരം ചെയ്ത കർഷകരുടെ ഇടയിലേയ്ക്ക് വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്ന് ഒൻപതുപേർ കൊല്ലപ്പെടാനിടയായ സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനം കുറ്റവാളികളെ ന്യായീകരിക്കുന്നതിന് തുല്യമാണെന്ന് എ.എം. ആരിഫ് എം.പി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ കേസിലെ പ്രതിയായിട്ടും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം സംഭവത്തെ അപലപിച്ചിട്ടും അറിഞ്ഞഭാവം പോലും നടിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാട് അലോസരപ്പെടുത്തുന്നതാണ്. ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ രാജി എഴുതിവാങ്ങുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. കർഷകരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.