തുറവൂർ : കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സ്‌കീമിൽ കരാറടിസ്ഥാനത്തിൽ ഓവർസിയർ (പട്ടികജാതി വിഭാഗം), അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ്,ഇ ഗ്രാം സ്വരാജ് പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.നിശ്ചിത യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷിക്കണം.അവസാന തീയതി: ഒക്ടോബർ 21.പ്രായപരിധി 18-35 വയസ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.