തുറവൂർ:കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രം പുനർനിർമ്മാണത്തിന്റെ ഭാഗമായി ശ്രീകോവിലുകളുടെ മേൽക്കൂര നിർമ്മാണത്തിനാവശ്യമായ മരം മുറിക്കൽ ചടങ്ങിനു മുന്നോടിയായുള്ള വൃക്ഷപൂജയ്ക്ക് മേൽശാന്തി ഹരിദാസ് ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. കോട്ടയം ജില്ലയിലെ കുര്യനാട് പൂവത്തിങ്കൽ കൊരട്ടി കുന്നിൽ ലക്ഷ്മണൻ നായരുടെ പുരയിടത്തിലെ ആഞ്ഞിലിമരത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് എസ്. ദിലീപ് കുമാർ,സെക്രട്ടറി പി.എം രമണൻ, എസ്.എൻ ഡി പി യോഗം 5018-ാം നമ്പർ ശാഖ പ്രസിഡന്റ് കെ.പി. ഹരിദാസ് , സെക്രട്ടറി എസ്.ശിവദാസൻ , ദേവസ്വം കമ്മിറ്റി അംഗങ്ങളായ സാബു ശാന്തി ,രമണൻ വെളിയിൽ,പി.രാജേഷ്,പി.എം.രാജീവൻ,ആർ.വിജയൻ എന്നിവർ പങ്കെടുത്തു.