cow

ആലപ്പുഴ: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാംഘട്ട പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ സൗമ്യാ രാജ് നിർവഹിച്ചു. വികസന കാര്യ ചെയർപേഴ്‌സൺ ബിന്ദുതോമസ് അദ്ധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ.ജി. ജിയോ, ഡപ്യൂട്ടി ഡയറക്ടർ ഡോ. കൃഷ്ണ കിഷോർ, വാർഡ് കൗൺസിലർ ശ്രീലേഖ, ഡോ. പി.ഡി. കോശി, മിനി കുഞ്ഞുമോൾ, വിമൽ സേവ്യർ, വൈശാഖ് മോഹൻ, ഡോ. ജയകുമാർ എന്നിവർ സംസാരിച്ചു.