അമ്പലപ്പുഴ: മോട്ടോർ വാഹന അപകട കേസുകളിൽ മെഡിക്കൽ ബോർഡിന്റെ പരിഗണനയ്ക്ക് വരുന്ന കേസുകളുടെ ബാഹുല്യം മൂലം തീർപ്പ് കൽപ്പിക്കുന്നതിന് രണ്ടുവർഷത്തോളം കാലതാമസം വരുന്നത് ഒഴിവാക്കാൻ 21, 28 തീയതികളിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദാലത്ത് നടത്തും. പഴക്കമുള്ള കേസുകളായിരിക്കും പരിഗണിക്കുകയെന്ന് സൂപ്രണ്ട് അറിയിച്ചു.