കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുന്നുമ്മ നാലാംനമ്പർ ശാഖയിലും ക്ഷേത്രത്തിലുമായി സ്ഥാപിച്ച സോളാർ ഇൻവെർട്ടറിന്റെ സ്വിച്ചോണും ശാഖായോഗം പോഷകസംഘടന ഭാരവാഹികളുടെ സംയുക്തയോഗവും നടന്നു. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിന്റ് കെ.പി.കണ്ണൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് രജനി രാജേഷ്, മാനേജിംഗ് കമ്മറ്റിയംഗങ്ങളായ മനുദാസ് കൊലശ്ശേരി, അജിത്ത് കുമാർ പുതിയവീട്, മധു ആലക്കാട്ടുശ്ശേരി, ഉദയകുമാർ യൂത്ത്മൂവ്മെന്റ് സെക്രട്ടറി അഭിരാം എസ് സന്തോഷ്, വനിതാസംഘം പ്രസിഡന്റ് ബിന്ദു വിജേഷ്, സെക്രട്ടറി ഉഷ രാജേഷ്, എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് കമ്മറ്റിയംഗം പി കെ സുരേഷ് സ്വാഗതവും ശാഖായോഗം സെക്രട്ടറി പി കെ സുനിൽ നന്ദിയും പറഞ്ഞു