ambala
ദേശീയപാതയ്ക്കരികിൽ പുന്നപ്ര വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം

അമ്പലപ്പുഴ : പുന്നപ്ര വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ദേശീയ പാതയ്ക്കരികിലുള്ള കെട്ടിടത്തിൽ നിന്ന് പഴയനടക്കാവ് റോഡിന് സമീപത്തെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ദുരിതത്തിൽ. ബസിറങ്ങിയാലും ഏറെദൂരം കാൽനടയാത്ര ചെയ്തു വേണം ഇപ്പോഴത്തെ ഓഫീസിലെത്താൻ. തീരദേശത്തു നിന്നും വരുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.

കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെത്തുടർന്നാണ് ദേശീയപാതയോരത്ത് സർക്കാർ വക സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് വാടക കെട്ടിടത്തിലേക്ക് മാറ്റേണ്ടി വന്നത്. സർക്കാരിന്റെ സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് വില്ലേജ് ഓഫീസ് ഇവിടേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.