അമ്പലപ്പുഴ: കഞ്ഞിപ്പാടം വട്ടപ്പായിത്ര ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തൊടാനുബന്ധിച്ചുള്ള കുഭം വയ്‌പ്പ് മേൽശാന്തി വിനീഷ് തിരുമേനിയുടെ മുഖ്യ കർമികത്വത്തിൽ നടന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടക്കുന്ന ചടങ്ങുകൾ 15 ന് വിദ്യാരംഭത്തോടെ സമാപിക്കും. വിദ്യാരംഭ ചടങ്ങിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ദേവസ്വം മാനേജർ ഉദയൻ അറിയിച്ചു.