ഹരിപ്പാട്: യു.പി.യിൽ കർഷക സമരകേന്ദ്രത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ വാഹനവ്യൂഹം ഇടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യവിന്റെ നേതൃത്വത്തിൽ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. മങ്കൊമ്പ് പോസ്റ്റ് ഓഫീസ് മാർച്ച് കെ.എസ്.കെ.ടി.യു.സംസ്ഥാന വൈസ് പ്രസിഡന്റ് എ.ഡി. കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. പി.സി. കുഞ്ഞുമോൻ അദ്ധ്യക്ഷനായി. കെ.ശ്രീകുമാർ, കമലമ്മ ഉദയാനന്ദൻ എന്നിവർ സംസാരിച്ചു. ഹരിപ്പാട് ഹെഡ് പോസ് ഫീസ് സമരം കെ .എസ്.കെ .ടി.യു ജില്ലാ സെക്രട്ടറി എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. സി. പ്രസാദ് അദ്ധ്യക്ഷനായി. എൻ.സോമൻ, പി.എം.ചന്ദ്രൻ, രുഗ്മിണി രാജു എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി പോസ്റ്റോഫീസ് സമരം സംസ്ഥാന കമ്മിറ്റി അംഗം എൻ.സോമൻ ഉദ്ഘാടനം ചെയ്തു. ആർ.ഗോപി, എൻ.സഹദേവൻ എന്നിവർ സംസാരിച്ചു. ചാരുംമൂട് പോസ്റ്റാഫീസ് സമരം ജില്ലാ പ്രസിഡന്റ് കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബി. എസ്. എൻ. എൽ ഓഫീസ് സമരം സംസ്ഥാന കമ്മിറ്റി അംഗം ഡി.ലക്ഷ്മണനും ചെങ്ങന്നൂർ പോസ്റ്റോഫീസ് സമരം സംസ്ഥാന കമ്മിറ്റി അംഗം എൻ.സുധാമണിയും രാമങ്കരി പോസ്റ്റോഫീസ് സമരം സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. വിൻസെന്റും മാന്നാർ പോസ്റ്റോഫീസ് സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ.നാരായണപിള്ളയും, കായംകുളം പോസ്റ്റാഫീസ് സമരം പി.പ്രഭാകരനും, മാവേലിക്കരയിൽ ജില്ലാ കമ്മിറ്റി അംഗം എസ്.കെ.ദേവദാസും ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ പോസ്റ്റോഫീസ് സമരം സി.പി.എം ഏരിയാ സെക്രട്ടറി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പോസ്റ്റോഫീസ് സമരം ജില്ലാ ജോ. സെക്രട്ടറി പി.രഘുനാഥും കഞ്ഞിക്കുഴി പോസ്റ്റാഫീസ് സമരം എം.പി. സുഗുണനും കുത്തിയതോട് പോസ്റ്റാഫീസ് സമരം ജില്ലാ വൈസ് പ്രസിഡന്റ് സി.ടി.വാസു. ഉദ്ഘാടനം ചെയ്തു.