ആലപ്പുഴ : ഗുരുധർമ്മ പ്രചാരണസഭ കുട്ടനാട് മണ്ഡലംകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിടങ്ങറയിൽ യൂണിറ്റു രൂപീകരിച്ചു. രൂപീകരണ സമ്മേളനത്തിൽ എസ്.ഡി.രവി അദ്ധ്യക്ഷത വഹിച്ചു. ഡി.ശിശുപാലൻ ഉദ്ഘാടനംചെയ്തു. എം.ആർ.ഹരിദാസ് സ്വാഗതവും വത്സല നടരാജ് നന്ദിയുംപറഞ്ഞു കണ്ണൻ എസ്.പ്രസാദ് (പ്രസിഡന്റ് ),എം.കെ.ബാബുനേശ് (സെക്രട്ടറി ), രാധിക (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.