ആലപ്പുഴ : രണ്ട് ദിവസം നീണ്ടു നൽക്കുന്ന എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന് നാളെ ആലപ്പുഴയിൽ തുടക്കമാകും. വൈകിട്ട് 5ന് ടി.പുരുഷോത്തമൻ നഗറിൽ (സുഗതൻ സ്മാരകം) നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.എ.അരുൺകുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ മുഖ്യപ്രഭാഷണം നടത്തും . 9ന് രാവിലെ 9.30ന് സോണി ബി. തെങ്ങമം നഗറിൽ (സുഗതൻ സ്മാരകം) നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.വൈ.എഫ് ദേശിയ സെക്രട്ടറിയും മന്ത്രിയുമായ കെ.രാജൻ ഉദ്ഘാടനം ചെയ്യും . സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിക്കും . 11ന് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ സെക്രട്ടറി ടി.ടി ജിസ്‌മോൻ സ്വാഗതം പറയും.