tv-r
അരൂർ നിയോജക മണ്ഡലത്തിലെ ഗാന്ധി സ്മൃതി യാത്രയുടെ സ്വീകരണ പരിപാടികൾ വിജയിപ്പിക്കുന്നതിനായി ചേർന്ന ആലോചനയോഗം ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ്‌ അഡ്വ. എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ:ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി.കബീർ നയിക്കുന്ന 'ബാപ്പുജിയുടെ കാല്പാടുകളിലൂടെ" എന്ന പേരിലുള്ള ഗാന്ധി സ്മൃതി യാത്രയുടെ ജില്ലാ തല പര്യടനം നാളെ വൈകിട്ട് 5 ന് കുത്തിയതോട് നിന്നാരംഭിക്കും. ഗാന്ധിജി ഒരു ദിവസം അന്തിയുറങ്ങിയ കുത്തിയതോട് പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ നടക്കുന്ന സ്വീകരണവും പൊതുസമ്മേളനവും കോൺഗ്രസ്‌ രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം ഗാന്ധിജിയെ നേരിൽ കണ്ട കുത്തിയതോട് നാളികാട് പുതുക്കാട്ടുവേളി ബാലകൃഷ്ണനെ വീട്ടിൽ എത്തി വി.സി.കബീർ ആദരിക്കും. അരൂർ നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികൾ വിജയിപ്പിക്കുന്നതിനായി ചേർന്ന ആലോചനയോഗം ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ്‌ അഡ്വ. എസ്. രാജേഷ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ. സുനിൽകുമാർ അദ്ധ്യക്ഷനായി.അഡ്വ.കെ. ഉമേശൻ,എം.കമാൽ, കെ. അജിത്ത് കുമാർ, കെ. ധനേഷ്‌കുമാർ, സി. കെ. രാജേന്ദ്രൻ, ഷൈലജൻ കാട്ടിത്തറ, സനീഷ് പായിക്കാട്, സുഭാഷ് കല്ലുവീട് തുടങ്ങിയവർ സംസാരിച്ചു.