photo
വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ഉമേഷ് ഉത്തമൻ ദീപപ്രകാശനം നിർവഹിക്കുന്നു

ചേർത്തല: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവവും ദേവീ ഭാഗവത നവാഹ യജ്ഞവും തുടങ്ങി.15ന് വിദ്യാരംഭം ചടങ്ങുകളോടെ സമാപിക്കും. എല്ലാ ദിവസവും രാവിലെ 8ന് ദേവീ മാഹാത്മ്യ പാരായണം,9ന് അഷ്ടാഭിഷേകം,10ന് രുദ്രാഭിഷേകം,രാത്രി 8ന് വലിയ ഗുരുതി. ദിവസവും ചുറ്റു വിളക്കും നിറമാലയും ഉണ്ടാകും. 13 വൈകിട്ട് 7നാണ് പൂജവയ്പ്പ്.നവാഹ യജ്ഞത്തിന്റ ദീപപ്രകാശനം ഉമേഷ് ഉത്തമൻ നിർവഹിച്ചു.വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.ഫോൺ:9447212096.