ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി മഹാക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം ഏഴുമുതൽ 15വെര നടക്കും. ഇന്ന് വൈകിട്ട് 6.30ന് സംഗീതസംവിധായകൻ ബിനുആനന്ദ് ദീപപ്രകാശനം നിർവഹിക്കും.തുടർന്ന് വായ്പാട്ട്. 8ന് വൈകിട്ട് 6.30ന് ഫ്ളൂട്ട് വാദ്യം,9ന് 6.30ന് ഭക്തിഗാനാമൃതം,10ന് 6.30ന് ദേവഗാനാമൃതം,11ന് വൈകിട്ട് ദുർഗാപൂജ, തുടർന്ന് ഭക്തിഗാനമഞ്ജരി,12ന് ദേവഗാനാമൃതം.13ന് പൂജവെയ്പ്,സംഗീതാർച്ചന,14ന് മഹാനവമി.15ന് വിദ്യാരംഭം രാവിലെ 7.45ന് സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് താഹിറകുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും.
മുത്താരമ്മൻ ദേവസ്ഥാനത്ത്
ചേർത്തല മുത്താരമ്മൻ ദേവസ്ഥാനത്തെ നവരാത്രി ഉത്സവം 7മുതൽ 15വരെ നടക്കും.ഇന്ന് വൈകിട്ട് ആറിന് ദീപപ്രകാശനം, ബൊമ്മക്കൊലുസമർപ്പണം.13ന് ദുർഗാഷ്ടമി,14ന് മഹാനവമി,15ന് രാവിലെ 8.30 മുതൽ വിദ്യാരംഭം.