ആലപ്പുഴ : പട്ടിക ജാതി ,പട്ടിക വർഗ സമുദായങ്ങൾക്ക് കേന്ദ്രം അനുവദിക്കുന്ന ഫണ്ട് വകമാറ്റി ചിലവാക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെ ഹിന്ദു ഐക്യവേദി മുനിസിപ്പൽ സാമൂഹ്യനീതി കർമ സമിതിയുടെ നേതൃത്വത്തിൽ കല്ലുപാലം ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സി.എൻ ജിനു ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി മുനിസിപ്പൽ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി കെ.എ.ബാബു, മുനിസിപ്പൽ ജനറൽ സെക്രട്ടറി ആർ.രാജേഷ്, കെ.വി.രാജു തുടങ്ങിയവർ സംസാരിച്ചു.