പൂച്ചാക്കൽ: എസ്.എൻ.ഡി.പി - കൊച്ചുതറ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുക, വഴിവിളക്കുകൾ തെളിയിക്കാൻ നടപടിയെടുക്കുക, ഉടുപുഴ റോഡ് പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഊടുപുഴ കടവിൽ നിന്ന് പാണാവള്ളി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധപ്രകടനം നടത്തി. തുടർന്ന് നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ആർ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷനായി. അഡ്വ.എസ്.രാജേഷ്, മാന്തറ സോമൻ, ജോസ് കുര്യൻ, സി.പി.വിനോദ്കുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ഷാനവാസ്, മണ്ഡലം പ്രസിഡന്റ് വി.ബിജുലാൽ, നാസർ, കർഷക കോൺഗ്രസ് പ്രസിഡന്റ് അഷ്‌റഫ് കാരക്കാട്, സുരേഷ് താജുദ്ദീൻ ,രാധാകൃഷ്ണൻ, പ്രമോദ് ഉമേഷ്,ഷാജി സിനബ് ഷിബു, സുനീർ രവീന്ദ്രൻ, ഗോപി, ഉമ്മർ, ഹരിദാസൻ, അൻസിൽ, ബാബു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.