adarichuu

പൂച്ചാക്കൽ: ചിത്രരചനയിൽ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച പാണാവള്ളി തൃച്ചാറ്റുകുളം തോട്ടപ്പള്ളി മഠത്തിലെ വി.ദേവികയെ, ഗുരുനാഥം സാംസ്കാരിക സമിതി ആദരിച്ചു. സമിതി പ്രസിഡന്റ് മനു കുന്നേൽ പ്രശസ്തിപത്രവും മെമന്റോയും നൽകി. സെക്രട്ടറി ബൈജു ചാലുവള്ളി പൊന്നാട അണിയിച്ചു. പാണാവള്ളി എൻ.എസ്.എസ്.ഹൈസ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദേവിക ഓട്ടോ ഡ്രൈവറായ വിനോദിന്റെയും സുമയുടെയും മകളാണ്. സഹോദരി: ഗോപിക.