ആലപ്പുഴ: കേരളാ പ്രവാസി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ 9ന് രാവിലെ 9.30ന് ഹരിപ്പാട് മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ നടക്കും. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ബി.സുഗതൻ അദ്ധ്യക്ഷനാകും. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തും. അശ്വതി സുരേഷ്, റഷീദ് മൈനാഗപ്പള്ളി, ബി. അൻസാരി, എൻ. സുകുമാരപിള്ള, കെ. കാർത്തികേയൻ എന്നിവർ സംസാരിക്കും. പി.വി. ജയപ്രസാദ് സ്വാഗതവും കെ.എ. കമറുദ്ദീൻ നന്ദിയും പറയും.