പൂച്ചാക്കൽ: സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് ഏകദിന ശില്പശാല നടത്തി. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് രാജും ജനകീയാസൂത്രണവും എന്ന വിഷയത്തിലായിരുന്നു ശില്പശാല. കില ഫാക്കൽറ്റി പി. ശശിധരൻ നായർ ക്ലാസിന് നേതൃത്വം നൽകി. എം.എൻ. ജയകരൻ അദ്ധ്യക്ഷനായി. ഡി. സുരേഷ് ബാബു, കെ.കെ. പ്രഭാകരൻ, കെ.എസ്. രാജേന്ദ്രൻ, വി.ആർ. രജിത, കെ.എം. ദിപീഷ്, എസ്. ജയകുമാർ, എൻ.കെ. ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.