പൂച്ചാക്കൽ: പാണാവള്ളി ഗ്രാമ പഞ്ചായത്തിലെ ഇടറോഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് സാമൂഹ്യ സാംസ്കാരിക സംഘടനയായ ടീംസ് പൂച്ചാക്കലിന്റെ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി‌ ബിജു ഓണാവേലി (പ്രസിഡന്റ്) ഉദയൻ ശാന്തി (സെക്രട്ടറി) , സിബിജോർജ് (ട്രഷറർ)‌, ‌ രാജീവ് (വൈസ് പ്രസിഡന്റ്), ഷിബു‌ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.