മാവേലിക്കര: അക്കോക് മാവേലിക്കര മണ്ഡലത്തിന്റെ വിശപ്പ് രഹിത മാവേലിക്കരയുടെ ഇരുന്നൂറാം ദിവസം ജില്ലാ പൊലീസ് അഡീഷണൽ സൂപ്രണ്ട് എ.എം.നസീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ധർമ്മരാജൻ അദ്ധ്യക്ഷനായി. അബ്ബാ മോഹൻ, സുരേഷ് കുമാർ കറത്തികാട്, ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, റജി, ഷമീർ, അബി, രതീഷ് പെർഫെക്ട്, ചിത്രാ മ്മാൾ, കായംകുളം ബാബു, രാധാകൃഷ്ണൻ, റജി ഓലകെട്ടി, വിശാൽ, ഋഷികേശ് വിജയൻ, ജെബിൻ തടത്തിലാൽ, മനേഷ് , മാജിക് സുനിൽ, ലളിത രവീന്ദ്രനാഥ്, സബിത അജിത്ത്, ശാന്ത, പൃഥിരാജ് , അശോകൻ, നാസർ പുല്ലുകുളങ്ങര, സുന്ദരൻ, രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എം.എസ്.അരുൺ കുമാർ എം.എൽ.എയുടെ മാതാവിനെ ചടങ്ങിൽ ആദരിച്ചു.