ആലപ്പുഴ : യു.പി.യിൽ കർഷകരെ വാഹനവ്യൂഹം കയറ്റി അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് ദില്ലി ചലോ കർഷകസമര ഐക്യദാർഢ്യ സമിതി എടത്വായിൽ സായാഹ്ന ധർണ നടത്തി. സേവ് എഡ്യുക്കേഷൻ സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു .എടത്വാ പഞ്ചായത്ത് അംഗങ്ങളായ പി.സി.ജോസഫ്, രേഷ്മാ ജോൺസൺ, കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം റോയി ഊരാംവേലിൽ, എ.ഐ.കെ.കെ.എം.എസ് നേതാവ് അനീഷ് തകഴി ,റ്റെഡി സക്കറിയ, ഐസക് ചെറുകാട്, ബിജു സേവ്യർ,ദില്ലി ചലോ ഐക്യദാർഢ്യ സമിതി കോർഡിനേറ്റർ റ്റി.മുരളി എന്നിവർ പ്രസംഗിച്ചു. ഐക്യദാർഢ്യ സമിതി ചെയർമാൻ പി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.