മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചെട്ടികുളങ്ങര യൂണിറ്റ് വാർഷിക സമ്മേളനം മാവേലിക്കര മേഖലാ പ്രസിഡന്റ് അനിൽ ഫോക്കസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കുശലകുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സന്തോഷ് ഫോട്ടോവേൾഡ്, ജില്ലാ വൈസ് പ്രസിഡന്റ് കൊച്ചുകുഞ്ഞ് കെ.ചാക്കോ, ജില്ലാ ട്രഷറർ ഷാജി കണ്മണി, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുരേഷ് ചിത്രമാലിക, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.സതീപ്, സിബു നൊസ്റ്റാൾജിയ, മേഖല വൈസ് പ്രസിഡന്റ് ഗിരീഷ് ഓറഞ്ച്, മേഖല സെക്രട്ടറി അശോക് ദേവസൂര്യ, മേഖല ജോയിന്റ് സെക്രട്ടറി ഹേമദാസ്, യൂണിറ്റ് സെക്രട്ടറി അശോക് ദേവസൂര്യ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആർ.ദാസ്, യൂണിറ്റ് ട്രഷറർ രഞ്ജുനാഥ്, യൂണിറ്റ് കമ്മിറ്റി അംഗം ഷൈജ തമ്പി എന്നിവർ സംസാരിച്ചു. സംഗീത നാദപ്രീയ-2020 പുരസ്‌കാര ജേതാവ് രഞ്ജുനാഥ്, പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ കാവ്യ ദാസ് എന്നിവരെ അജി ആദിത്യഅനുമോദിച്ചു. ഭാരവാഹികളായി ബിനു വൈഗ (പ്രസിഡന്റ്), സുഭാഷ് എഡ്‌ജ് (വൈസ് പ്രസിഡന്റ്), ആർ.ദാസ് (സെക്രട്ടറി), വിജി വർഗീസ് (ജോ.സെക്രട്ടറി), മധു വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.