തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് തുടങ്ങി 15 ന് വിദ്യാരംഭത്തോടെ സമാപിക്കും. വൈകിട്ട് 5.30 ന് ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ ഭദ്രദീപ പ്രകാശനം നടത്തും . ഈ വർഷത്തെ ശ്രീഭദ്ര പുരസ്കാരം കലാകാരനായ എം.കെ.ദേവദത്ത് മംഗലത്തിന് സമ്മാനിക്കും. ഉത്സവ ദിനങ്ങളിൽ ഗാനാർച്ചന, വിശേഷാൽ പൂജകൾ, കലാപരിപാടികൾ എന്നിവ നടക്കും ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി വാരണം ടി.ആർ.സിജി മുഖ്യകാർമ്മികത്വം വഹിക്കും. ദേവസ്വം പ്രസിഡന്റ് എൻ.ദയാനന്ദൻ, സെക്രട്ടറി പി.ഭാനുപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകും.