ആലപ്പുഴ: ആലപ്പുഴയിലെ വ്യവസായി വി.എൻ.ബാബു തനിക്കെതിരെ മാരാരിക്കുളം സ്റ്റേഷനിൽ കൊടുത്ത പരാതി വ്യാജമാണെന്നും, സിനിമയിലെ വിലക്കിനെതിരായ തന്റെ പരാതിയിൻമേൽ സുപ്രീം കോടതിയിൽ നിന്ന് ശിക്ഷ ലഭിച്ച സംഘടനാ നേതാവാണ് ഇതിന് പിന്നിലെന്നും സംവിധായകൻ വിനയൻ ആരോപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഒരു മാസത്തേക്ക് തനിക്ക് ദോഷകരമായ നടപടികൾ സ്വീകരിക്കരുതെന്ന് സെപ്തംബർ 28ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും വിനയൻ പറഞ്ഞു. മാദ്ധ്യമങ്ങൾ വഴി വീണ്ടും അപകീർത്തിപ്പെടുത്തുന്നതിനെതിരെ വ്യവസായിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.