അമ്പലപ്പുഴ: കർഷകരെ വാഹനം കയറ്റി കൊല്ലുകയും പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമരം ഡി.സി .സി ജനറൽ സെക്രട്ടറി എസ്.സുബാഹു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. എസ്. പ്രഭുകുമാർ, പി.ഉദയകുമാർ, ശശികുമാർ ചേക്കാത്ര,ബി.വിജയകുമാർ കന്യകോണിൽ, വി.ആർ.രജിത്ത്, പി.ഉണ്ണികൃഷ്ണൻ, കെ.എച്ച്.അഹമ്മദ്, പി.എ.കുഞ്ഞുമോൻ, ജി.രാധാകൃഷ്ണൻ ,ശ്രീജാ സന്തോഷ്, ആർ.ശെൽവരാജൻ ,വിഷ്ണുപ്രസാദ്, ആർ.രങ്കൻ, സത്താർ ചക്കത്തിൽ, മധു കാട്ടിൽച്ചിറ, പി.കെ.രഞ്ജുദാസ് ,ഭാർഗവൻ, രതീഷ് മജീഷ്യൻ, കൃഷ്ണപ്രസാദ്, കണ്ണൻ ചേക്കാം, ഗോപകുമാർ കറുത്താമഠം, ഗോപൻ ചെറുകുമാരപ്പള്ളി എന്നിവർ പങ്കെടുത്തു.