മാവേലിക്കര: ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അനീഷ് കരിപ്പുഴ, ഡി.സി.സി അംഗങ്ങളായ പി.സോമശേഖരൻ, രാമചന്ദ്രൻ, ബ്ലോക്ക്‌ സെക്രട്ടറി ശിവാനന്ദൻ, മണ്ഡലം ഭാരവാഹികളായ പ്രസന്നൻ പിള്ള, വേണുഗോപാൽ, വിനുകുമാർ, സദാശിവൻ നായർ, വിശ്വനാഥൻ, സോമൻ വാലിൽ, ജയൻ, വർഗീസ് എബ്രഹാം, ശ്രീകുമാർ, ശാന്തി ചന്ദ്രൻ, വാർഡ് പ്രസിഡന്റുമാരായ ബെന്നി യോഹന്നാൻ, മണിക്കുട്ടൻ, ബൂത്ത്‌ പ്രസിഡന്റുമാരായ മുരളീധരൻ പിള്ള, ചിത്തൻ, ശാമുവൽ കുട്ടി, വിജയൻ എന്നിവർ നേതൃത്വം നൽകി.