ചാരുംമൂട് : പറമ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യം ചെയ്ത എഴുപതുകാരനെ യുവാവ് ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇടക്കുന്നം പുത്തൻ വീട്ടിൽ വടക്കതിൽ മോഹനനെയാണ് അയൽവാസി കൂടിയായ പടിപ്പുരയിൽ അമർനാഥ് (25) ആക്രമിച്ചത്.

മാലിന്യം നിക്ഷേപിച്ചത് ചേദ്യം ചെയ്തതിൽ പ്രകോപിതനായി മുറ്റത്ത് നിന്നിരുന്ന മോഹനനെ യുവാവ് മതിൽ ചാടി വന്ന് ആക്രമിക്കുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. മുഖത്തും വായിലും പരിക്കേറ്റ മോഹനൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. നൂറനാട് പൊലീസ് കേസെടുത്തു.