ആലപ്പുഴ : കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കൃത്യമായ ജൈവ,അജൈവ മാലിന്യ സംസ്കരണ മാർഗങ്ങൾ നഗരത്തിൽ ഒരുക്കാതിരുന്നതിന് ആലപ്പുഴ നഗരസഭയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ 15 ലക്ഷം രൂപ പിഴ ചുമത്തി. പദ്ധതികൾ നടപ്പാക്കാൻ ട്രൈബ്യൂണൽ വിവിധ സമയ പരിധികൾ നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കാൻ നഗരസഭയ്ക്ക് കഴിയാതിരുന്നതിനെത്തുടർന്നാണ് നടപടി.
മുൻ ഭരണ സമിതിയുടെ ഇത്തരം വീഴ്ചകൾ മറികടന്നുള്ള സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയാണ് നിർമ്മല ഭവനം - നിർമ്മല നഗരം 2.0, അഴകോടെ ആലപ്പുഴ എന്ന പേരിൽ വിഭാവനം ചെയ്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് ചെയർപേഴ്സൺ സൗമ്യരാജ് അറിയിച്ചു.