photo

ചേർത്തല: ജീവകാരുണ്യ പ്രവർത്തനത്തോടെ തിരുവിഴ ശാഖയിൽ യൂത്ത്മൂവ്മെന്റ് പ്രവർത്തനം ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെയും പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്ത് കണിച്ചുകുളങ്ങര യൂണിയനിലെ തിരുവിഴ 1856-ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റ് കമ്മിറ്റി രൂപീകരിച്ചത്.

ശാഖയിലെ ആറാം നമ്പർ കുടുംബ യൂണിറ്റ് അംഗവും കിടപ്പുരോഗിയുമായ കൊല്ലാപറമ്പ് ചിറയിൽ അശോകന് വേണ്ടി ഭാര്യ ഉഷ അശോകന് ചികിത്സാ സഹായം കൈമാറി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യൂത്ത്മൂവ്മെന്റിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയായി.

ശാഖ പ്രസിഡന്റ് പുഷ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രവി താനാട്ട്, സെക്രട്ടറി തിലകൻ വെളിയിൽ,ശാഖ ഇൻ ചാർജ്ജ് ഷിബു ഗണപതിക്കാട്ട്, പ്രഭാഷ് ചെല്ലാട്ടുവെളി എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് ഭാരവാഹികളായി വിഷ്ണു പടാകുളം(പ്രസിഡന്റ്),അശ്വിൻ രാജൻ(വൈസ് പ്രസിഡന്റ്),വികാസ് പോട്ടാളത്ത്(സെക്രട്ടറി),കലേഷ് വേടിയത്ത്(ജോ.സെക്രട്ടറി),ദീപുമോൻ വടികാട്ട്(ഖജാൻജി),ടി.എസ്. പ്രഭാഷ്, അജി വട്ടച്ചിറ,അർജ്ജുൻ ലൈജു,സുമേഷ് കൊമ്മേച്ചിറ, പ്രജിത്ത് പോക്കാട്ട്,രവീന്ദ്രൻ പുത്തുപാടത്ത്,സൂര്യൻ ചെല്ലാട്ട്,ദിലീപ് പോട്ടാളത്ത്,നൈജൂമോൻ,പ്രദീപ്, കണ്ണൻ, ശിവജി (കമ്മിറ്റി അംഗങ്ങൾ )എന്നിവരെതിരഞ്ഞെടുത്തു.