ambala

അമ്പലപ്പുഴ: ദേശീയപാതയോരത്ത് കരൂർ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് മുൻവശമുള്ള സ്വകാര്യ ബാങ്കിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് 7 ഓടെ ശ്രീകൃഷ്ണ ബാങ്കിലായിരുന്നു അപകടം. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തകഴി അഗ്നിശമന സേനയെത്തി തീ അണച്ചു. ഓഫീസിൽ ഉണ്ടായിരുന്ന ഇൻവെർട്ടർ, കമ്പ്യൂട്ടറുകൾ, വേയിംഗ് മെഷിൻ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു. ആറരലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ പകുതിയോളം കത്തിനശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. സുരേഷ്, കെ.സി. സജീവൻ, എൻ.ആർ. ശശികുമാർ, അനുരൂപ് ചിതംബരൻ, വി.പി. പ്രിൻസ്, സി. ശ്രീദാസ് എന്നിവരടങ്ങിയ അഗ്നിശമന സേനയാണ് തീ കെടുത്തിയത്.