അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പണിക്കം വേലിൽ വിഷ്ണു (29) വിനെ കാപ്പ ചുമത്തി നാടുകടത്തി. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഉത്തരവ്. വധശ്രമം ഉൾപ്പടെ നിരവധി കേസിലെ പ്രതിയാണ് .3 വർഷം മുമ്പ് പുന്നപ്ര വാട്ടർ വർക്ക്സിന് സമീപം വച്ച് സൈക്കിളിൽ പോകുകയായിരുന്ന വിദേശ ദമ്പതികളെ ഇരുമ്പുവടി ഉപയോഗിച്ച് മർദ്ദിച്ച ശേഷം പണം തട്ടിയ കേസിലും പ്രതിയാണ്.