ചേർത്തല: താലൂക്ക് ആശുപത്രിയിൽ സ്പെഷ്യാലിറ്റി ചികിത്സ ഉടൻ ആരംഭിക്കുക, സർക്കാരിന്റെയും നഗരസഭയുടെയും ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കുക, ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചേർത്തല ടൗൺ ഈസ്റ്റ്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കെ. ദേവരാജൻ പിള്ള അദ്ധ്യക്ഷനായി. ബി. ഫൈസൽ സ്വാഗതം പറഞ്ഞു. ഐസക് മാടവന, ജയലക്ഷ്മി അനിൽ കുമാർ, സി.ഡി. ശങ്കർ, ആർ. ശശിധരൻ, സി.വി. തോമസ്,
എസ്. കൃഷ്ണകുമാർ, പി. ഉണ്ണികൃഷ്ണൻ, കെ.എസ്. ഷാജഹാൻ എന്നിവർ സംസാരിച്ചു.