ഹരിപ്പാട്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധവുമായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ സൈക്കിൾ യാത്ര. വീയപുരം ഒന്നാം വാർഡിൽ കൂട്ടുമ്മകിഴക്കതിൽ സബീർ- റംസി ദമ്പതികളുടെ മകളായ സൽമ സബീറ( 13 ) യാണ് പ്രതിഷേധവുമായി വീയപുരത്തുനിന്നും ഇന്നലെ രാവിലെ 7.30ന് സൈക്കിൾ യാത്ര നടത്തി 70കിലോമീറ്ററോളം താണ്ടി കൊട്ടിയത്ത് എത്തിയത്. അഭിനന്ദനങ്ങളറിക്കാൻ വിവിധ സ്കൂളുകളിൽ നിന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും അണിചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ഷാനവാസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത വിനീഷ് , ജഗേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജഹാൻ, സൈമൺ എബ്രഹാം ,മോൻസി,സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വീയപുരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് സൽമ. പഠനത്തിലും കലാകായികമേഖലകളിലും മികവുകാണിക്കുന്ന കുട്ടിയാണെന്ന് അദ്ധ്യാപകർ പറഞ്ഞു. കരാട്ടേയിലും ഫുട് ബാൾകളിയിലും പരിശീലനം നടത്തുന്ന ഈ കൊച്ചുമിടുക്കി. ദിവസേന രണ്ടു കിലോമീറ്ററിൽ കൂടുതൽ സൈക്കിൾ യാത്ര നടത്താറുണ്ട്.