ഹരിപ്പാട്: അനന്തപുരം കെ .കെ .കെ .വി .എം .എച്ച് .എസിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ബഹിരാകാശവാരാഘോഷത്തിനു തുടക്കം കുറിച്ചു. മുൻ വി. എസ്. എസ്. സി ഡെപ്യൂട്ടി ഡയറക്ടറും കൺട്രോളറുമായ ഡോ.സി.ബി കർത്ത ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ബി. സുഭാഷ് സ്വാഗതവും സയൻസ് ക്ലബ് കൺവീനർ എസ്.രശ്മി നന്ദിയും പറഞ്ഞു. കുട്ടികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു