photo
ഫിഷറീസ് വകുപ്പിന്റെ കക്ക പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു മല്ലികക്കനിർവഹിക്കുന്നു

ചേർത്തല: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന വേമ്പനാട്ട് കായൽ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മല്ലികക്ക നിക്ഷേപിച്ചു. ചെറിയ കക്ക കായലിൽ വിതറുന്നത് കക്കയുടെ പ്രജനനം വർദ്ധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. മുഹമ്മ കറുത്ത കക്ക വ്യവസായ സഹകരണ സംഘം പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, ലീന ഡെന്നീസ്, വിപിൻ ,ദീപ ഷണ്മുഖൻ,സംഘം സെക്രട്ടറി കലമോൾ,മഞ്ജു,വിനീത്, ഭരണസമിതി അംഗങ്ങളായ പി.വി.ഭാർഗവൻ, കെ.പി.സോമൻ,സി.കെ.ചിദംബരൻ,കെ.കെ. സുരേന്ദ്രൻ ,എൻ.എ.കാർത്തികേയൻ,ഇ.എസ്.സന്തോഷ് ,കെ.സുജിത്,ടി.എസ് ഷീബ എന്നിവർ സംസാരിച്ചു.