അമ്പലപുഴ: ആമയിടയെയും കരൂരിനെയും ബന്ധിപ്പിക്കുന്ന പനയന്നാർ കാവ് പാലം പൊളിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മാണം നടത്താതിൽ പ്രതിഷേധിച്ച് ആമയിട,കരൂർ കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു . ഡി.സി.സി.അംഗം സി രാധാകൃഷ്ണൻ നായർ സമരം ഉദ്ഘാടനം ചെയ്തു. എം.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ശശികുമാർ, ഡി.സി.സി അംഗം പുന്നശ്ശേരി മുരളി, ആർ.ശ്രീകുമാർ, പി.എസ്.കുറുപ്പ്, കെ.ശിവൻ,രാജൻ കരുമാടി, ഉണ്ണിക്കൃഷ്ണൻ,ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.