ambala
തകഴി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡ് ചിറയകം കാട്ടിൽ പീടിക ദേവസ്വം കോളനിയിലേക്കുള്ള റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. അജയകുമാർ നിർവഹിക്കുന്നു.

അമ്പലപ്പുഴ: തകഴി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡ് ചിറയകം കാട്ടിൽ പീടിക ദേവസ്വം കോളനിയിലേക്കുള്ള റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. അജയകുമാർ നിർവഹിച്ചു. വാർഡംഗം ബെൻസൻ ജോസഫ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അംബിക ഷിബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശാങ്കൻ, ക്ഷേമ കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയപ്പൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയചന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം എസ്. ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിച്ചു.