അമ്പലപ്പുഴ : വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള പുകയില ഉത്പന്നങ്ങളുടെ വില്പനയും കൈമാറ്റവും കർശനമായി തടയാൻ അധികൃതർ തയ്യാറാകണമെന്ന് കേരള പ്രദേശ് മദ്യ വിരുദ്ധ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജോൺ മാടമനയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഹക്കിം മുഹമ്മദ് രാജയെ പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൗലാന ബഷീർ അദ്ധ്യക്ഷത വഹിച്ചു.എ.അനിരുദ്ധൻ,എച്ച്.സുധീർ,ഇ.ഷാബ്ദ്ദീൻ,എം.ഡി.സലിം, ജേക്കബ് എട്ടുപറയിൽ, ജോർജ് തോമസ്, ഷീല ജഗധരൻ, പി.ടി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.