കായംകുളം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാത്തതിലും ശമ്പളപരിഷ്കരണം നീട്ടിക്കൊണ്ടുപോകുന്ന സർക്കാർ നയത്തിലും പ്രതിഷേധിച്ച് കെ എസ് ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) കെ.എസ്.ആർ.ടി.സി യുടെ ചീഫ് ഓഫീസിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ നടത്തി.
ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം ഡിപ്പോയിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.എം.അരുൺകുമാർ,ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ദേവദാസ് ,ചെങ്ങന്നൂർ യൂണിറ്റ് സെക്രട്ടറി എൻ.ജെ.സിജുമോൻ,മാവേലിക്കര യൂണിറ്റ് സെക്രട്ടറി എച്ച്.ബിജു എന്നിവർ സംസാരിച്ചു.