ആലപ്പുഴ: കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രങ്ങളിൽ ടെലിവിഷൻ ജേർണലിസം കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് യോഗ്യതാ രേഖകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.
അവസാന തീയതി 20. പ്രായപരിധി 30 വയസ്. പ്രിന്റ് ജേർണലിസം, മൊബൈൽ ജേർണലിസം എന്നിവയിലും പരിശീലനം ലഭിക്കും. മാദ്ധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. ഫോൺ: 9544958182, 8137969292.