ചേർത്തല: കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീമിൽ ഇടം നേടിയ ഷോൺ സണ്ണിയെ മാടവന ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡന്റ് എം.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി റവ. ഡോ. ആന്റോ ചേരാന്തുരുത്തി ഉപഹാരം നൽകി. നഗരസഭ കൗൺസിലർ പ്രമീളാദേവി, ജോമി ജേക്കബ്, എം.ജെ.ദേവസ്യ, ജോജി ദേവസ്യ എന്നിവർ സംസാരിച്ചു.