ആലപ്പുഴ: എസ്.എസ്.എൽ.സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠന സൗകര്യമൊരുക്കണമെന്ന് 'സൗഹൃദ' സാമൂഹ്യ സേവന സന്നദ്ധ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.നസീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.പ്രദീപ്, പ്രൊഫ എസ്.വിജയൻ നായർ, ഡോ.പി.ഡി.കോശി, അഡ്വ പി.പി.ഗീത, ഡി.വിജയലക്ഷ്മിടീച്ചർ, ഡി.പി.മധു, സി.എം.ഷെരീഫ് എന്നിവർ സംസാരിച്ചു.