കായംകുളം: എരുവ പത്തിയൂരിൽ വീടിനോട് ചേർന്ന ഹോട്ടൽ കുത്തിത്തുറന്ന് 43000 രൂപ കവർന്നു. എരുവ കല്ലറക്കൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള ലൈലാ ഹോട്ടലിലാണ് മോഷണം നടന്നത്.

പുലർച്ചെ അഞ്ചുമണിയോടെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഹോട്ടലിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിക്കപ്പെട്ടത്. ഇതിന് സമീപം കൊറ്റുകുളങ്ങര കൊച്ചു കുഞ്ഞ് മുസ്ലിയാർ പള്ളിയിലെ നേർച്ച വഞ്ചിയും മോഷണം പോയിട്ടുണ്ട്. കരീലകുളങ്ങര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഡോഗ് സ്ക്വാഡും എത്തി.