sudhakaran
പി.സുധാകരൻ അനുസ്മരണ സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു.

കറ്റാനം: സി.പി.എം നേതാവ് പി. സുധാകരന്റെ 15-ാം ചരമവാർഷികാചരണത്തോടനുബന്ധി​ച്ച് നടന്ന അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.

സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. അഡ്വ. ജി ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, എ. മഹേന്ദ്രൻ, എ.എം.ആരിഫ് എംപി, കെ.രാഘവൻ, മുരളി തഴക്കര, കോശി അലക്‌സ്, ആർ'രാജേഷ്, എം.സുരേന്ദ്രൻ, പി. ഗാനകുമാർ, ജി.രാജമ്മ, ലീല അഭിലാഷ്, യു.പ്രതിഭ എംഎൽഎ, ബി.ബിനു, അരവിന്ദാക്ഷൻ, എ.എം. ഹാഷിർ, ജി.രമേശ് കുമാർ,ആർ. ഗംഗാധരൻ, ബി. വിശ്വനാഥൻ, സിബി വർഗീസ് എന്നിവർ പ്രസംഗിച്ചു. പി. സുധാകരന്റെ സ്മരണക്കായി മകൾ സുധാ തങ്കച്ചി ഏർപെടുത്തിയ വിദ്യാഭ്യാസ അവാർഡ്, കട്ടച്ചിറ ക്യാപ്റ്റൻ മെമ്മോറിയൽ സ്‌കൂളിൽ നിന്നും എസ്എസ്എൽസിക്ക് മികച്ച വിജയം കരസ്ഥമാക്കിയ എസ്. മാനസയ്ക്ക് യു.പ്രതിഭ എം.എൽ.എ കൈമാറി.