മാവേലിക്കര: ഗുരുനിത്യചൈതന്യയതി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 3ന് ലൈബ്രറിയിൽ സാംസ്‌കാരിക പൈതൃക സമ്മേളനവും അനുമോദനവും നടത്തും. എസ്.അരുൺകുമാർ എം.എൽ.എ എം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് അദ്ധ്യക്ഷയാവും. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി വാസന്തി പ്രദീപ്, ഗ്രാമപഞ്ചായത്ത് അംഗം ഉഷ എന്നിവർ പങ്കെടുക്കുമെന്ന് സെക്രട്ടറി ജോർജ് തഴക്കര അറിയിച്ചു.