ആലപ്പുഴ: ജനാധിപത്യ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന ഗാന്ധി സ്മൃതിസമ്മേളനം കെ.പി.സി.സി വിചാർവിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ജേക്കബ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. വേദിയുടെ സംസ്ഥാന സെക്രട്ടറി കിരൺ കൂരമ്പാല മുഖ്യ പ്രഭാഷണം നടത്തി. ഫിലിപ്പോസ് തത്തംപളളി ഗാന്ധികവിതാലാപനം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ ഡോ. ഹരീഷ്, ജില്ലാ രക്ഷാധികാരി വർഗീസ് പോത്തൻ, സംസ്ഥാന സമിതി അംഗം ബിനു വെളിയനാടൻ, എം.എസ്.മിനി, ജോയൽ, ജെറിൻ തുടങ്ങിയവർ സംസാരിച്ചു.